പാലക്കാട്‌: നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരുടെ സര്‍വ്വേ ജൂലൈ  19 വരെ നഗരസഭാ എന്‍.യു.എല്‍. എം ഓഫീസില്‍ നടക്കും. വഴിയോരക്കച്ചവടക്കാര്‍ നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ്,  റേഷന്‍ കാര്‍ഡ്,  ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.