– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.75%

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 17) 866 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 639 പേര്‍ രോഗമുക്തരായി. 8.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 49 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 203351
പേര്‍ രോഗമുക്തരായി. 8847 പേര്‍ ചികിത്സയിലുണ്ട്.

220 പേര്‍ കോവിഡ് ആശുപത്രികളിലും 1683 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5557 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 245 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1761 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2508 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27834 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9892 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.