കാസർഗോഡ്: മാട്ടുമ്മൽ – കടിഞ്ഞിമൂല നടപ്പാലം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.വി. ശാന്ത അറിയിച്ചു. നീലേശ്വരം നഗരസഭ മരാമത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാലം കഴിഞ്ഞ ആഴ്ചയിലാണ് കനത്ത മഴയിൽ തകർന്നത്. ഇതുമൂലം ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുകയാണ്.