കാസർഗോഡ്: മാസ്‌ക് ധരിക്കാത്തതിന് ജൂലൈ 19 ന് ജില്ലയില്‍ 1570 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.