ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരികകുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെൻറിന്റെ അഭിമുഖ്യത്തിൽ അറൈസിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിങ്് ജൂലൈ 31 ന് ഓൺലൈനായി നടക്കും. ചെറുകിടസംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന പാൽ ഉൽപന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സൗജന്യ ഓൺലൈൻ പരിശീലിനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info ലൂടെ രജിസ്റ്റർ ചെയ്യണം. ഫോൺ: 7403180193, 9605542061.