ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ഷീബാ ജോർജ് , ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ RCH ഓഫീസർ സാമൂഹ്യ നീതി വകുപ്പ്, പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് ,കുടുംബശ്രീ മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം മുലയൂട്ടലിൻ്റെ പ്രാധാന്യത്തെ കുറിച്ച് ശിശുരോഗ വിദഗ്ധ ഡോ.രേണു ആർ. ക്ലാസ് നയിക്കും.