കേരള മീഡിയ അക്കാദമി ‘ലിംഗനീതിയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം മേധാവി ഡോക്ടര്‍ ബി സന്ധ്യ ഐപിഎസ് ആഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 10.30ന് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കുന്ന വെബിനാറില്‍ ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍, മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളി എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേണലിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
