എറണാകുളം: ജില്ലയിൽ കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഏഴിക്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിൽ പറയാട്ടുപറമ്പ്, ആലിങ്കൽ, വാർഡ് 13 എസ്. എൻ കോളേജ് പരിസരം, കെടാമങ്കലം എന്നിവിടങ്ങൾ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മാറാടി പഞ്ചായത്തിലെ വാർഡ് രണ്ട്, ഒക്കൽ പഞ്ചായത്തിൽ വാർഡ് അഞ്ച് എന്നിവ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
തിരുമാറാടി പഞ്ചായത്തിൽ വാർഡ് പത്തിൽ താന്നിക്കുഴി മുതൽ കുരീക്കാടം റോഡിന് ഇടത് വശത്തുള്ള ബിനു എം.കെയുടെ മനയപ്പുറത്ത് വീട് വരെയുള്ള പ്രദേശം കണ്ടയ്ൻമെന്റ് സോണായി. തൃക്കാക്കര നഗരസഭാ ഡിവിഷൻ 21 ൽ പാലച്ചുവട് , തൃപ്പൂണിത്തുറ നഗരസഭയിൽ ഡിവിഷൻ 11 ൽ എച്ച്.ഒ.സി ടൗൺഷിപ്പ് ബി 1, ബി 3, ബി 5, ബി 7 എന്നിവിടങ്ങളും കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കല്ലൂർക്കാട് പഞ്ചായത്തിലെ വാർഡ് അഞ്ചിനെ കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.