തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് ഒ.പി. വിഭാഗത്തിൽ എത്തിയ അദ്ദേഹം തീവ്രപരിചരണ വിഭാഗങ്ങളും സന്ദർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്, കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.