ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,19,777 ആയി. 12,29,665 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 16,49,442 പേര്‍ വാക്‌സിനെടുത്തു.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 27,055 പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 61,983 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 34,928 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 117,374 മുന്നണി പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 38,801 പേര്‍ രണ്ട് ഡോസുകളും 78,573 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.
45-60 നും ഇടയിലുള്ളവരില്‍ 1,36,760 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.ആകെ 5,25,706 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 3,88,946 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.
60 വയസ്സിന് മുകളിലുള്ള 1,91,171 പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. 3,93,979 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 585,150 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 8604 പേര്‍ രണ്ട് ഡോസുകളും 2,52,776 പേര്‍ ഒന്നാം ഡോസുമടക്കം 261,380 പേരും വാക്സിന്‍ സ്വീകരിച്ചു.
44 വയസ്സിന് മുകളിലുള്ള 3579 പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. 56664 പേര്‍ ഒന്നാം ഡോസുമടക്കം 60,246 പേര്‍ ആകെ വാക്സിന്‍ സ്വീകരിച്ചു.
ഇതുവരെ 6416 ഗര്‍ഭിണികള്‍ ഇതുവരെ വാക്‌സില്‍ സ്വീകരിച്ചു. ഇതില്‍ 6301 പേര്‍ ഒന്നാം ഡോസും 115 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 31,190 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 13,692 പേര്‍ രണ്ട് ഡോസും 17498 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചത്.