അനധികൃത മണൽഖനനം പരിശോധിച്ച് തടയാനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും ഇതുമൂലം പരിസ്ഥിതിക്ക് ദോഷമുണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതിനും ഓഗസ്റ്റിലെ പൊതു അവധി ദിവസങ്ങളിൽ റവന്യൂ സ്ക്വാഡ് പ്രവർത്തനത്തിനായി ജീവനക്കാരെ നിയോഗിച്ചതായി ചിറ്റൂർ തഹസിൽദാർ (ഭൂരേഖ) അറിയിച്ചു. പൊതു അവധി ദിവസങ്ങളായ ഓഗസ്റ്റ് 23 വരെയും ഓഗസ്റ്റ് 28 മുതൽ 30 വരെയും സ്ക്വാഡ് പ്രവർത്തനം നടത്തി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർക്ക് നൽകാനാണ് നിർദേശം.