സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ (ഓഗസ്റ്റ് 31) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് നാലിന് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിളാ തീരത്ത് നടക്കുന്ന വജ്രജൂബിലി ഫെലോഷിപ്പിന്റെ വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുക്കും. വൈകിട്ട് 4.30 ന് വെള്ളിനേഴി കലാഗ്രാമവും അഞ്ചിന് ലക്കിടി കിള്ളിക്കുറിശ്ശി മംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവ മന്ത്രി സന്ദർശിക്കും.