തൃശ്ശൂർ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി ദിനത്തില്‍ തൃശൂര്‍ നെഹ്റു യുവകേന്ദ്രയും പുല്ലൂറ്റ് തണല്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഹണി പിതാംബരന്‍ ഫ്രീഡം റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൊടുങ്ങല്ലൂര്‍ നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റെ കെ.ജി ശശിധരന്‍ ഫിറ്റ് ഇന്ത്യ പ്രതിജ്ഞാ ചൊല്ലി കൊടുത്തു. ഒ.നന്ദകുമാര്‍, അജീഷ് പി.എ, ബിജു, പി.ബി. അനന്ദകൃഷ്ണന്‍ എം.എസ് എന്നിവര്‍ സംസാരിച്ചു.