പാലക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തുന്ന ലഹരി വര്‍ജ്ജന ബോധവത്കരണ സമ്മേളനം നാളെ (ഒക്ടോബര്‍ 2) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാകും. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എം നാസര്‍ ലഹരി വര്‍ജ്ജന സന്ദേശം നല്‍കും. പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് ലഹരി വര്‍ജ്ജന പ്രതിജ്ഞ ചൊല്ലും.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഇ.കൃഷ്ണദാസ്, കൗണ്‍സിലര്‍ ബി സുഭാഷ്, എക്‌സൈസ് ഓഫീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍ അജിത്ത്, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ജഗ്ജിത്, വിമുക്തി മിഷന്‍ മാനേജര്‍ ഡി മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് 11.30 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ലഹരി വര്‍ജ്ജന സൈക്കിള്‍ റാലി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.