പാലക്കാട്: ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓരോ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരിശോധിച്ച്, ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തിയ വിവരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് മൂന്നിനകം rdopkd@gmail.com ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ‘എന്റെ ജില്ല’ നോഡല്‍ ഓഫീസര്‍ കൂടിയായ പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിങ് അറിയിച്ചു. തിരുത്തല്‍ വരുത്തിയ റവന്യൂ, പോലീസ്, റോഡ് ഗതാഗതം, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, കൃഷി, സിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍, മൃഗസംരക്ഷണം, ഫിഷറീസ്, വ്യവസായം, അക്ഷയ കേന്ദ്രങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ എസ് ആര്‍ ടി സി, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സാമൂഹ്യനീതി, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ആപ്പില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പരിശോധിക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് 0491 2535585 എന്ന നമ്പറില്‍ ബന്ധപ്പെടാം.