എറണാകുളം: പെരിയാറിനെയും ചിത്രപ്പുഴയെയും ബന്ധിപ്പിക്കുന്ന ഇടപ്പള്ളിത്തോട് വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യപ്രത്യാഘാത പഠനം സംബന്ധിച്ച് വിജ്ഞാപനമായി. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര നോർത്ത്, വാഴക്കാല, നടമ വില്ലേജുകളിലായി 16.3177 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പ്രത്യാഘാത പഠനത്തിനായി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ഇന്റഗ്രേറ്റഡ് അർബ൯ റീജനറേഷ൯ ആന്റ് വാട്ടർ ട്രാ൯സ്പോർട്ട് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇടപ്പള്ളിത്തോടിന്റെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. 11 ആഴ്ചകൾക്കുള്ളിൽ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയാക്കും.