കൊടകര ബ്ലോക്ക് പരിധിയില്‍ നെന്മണിക്കര പഞ്ചായത്തിലെ മാര്‍ കുര്യാളശ്ശേരി മെമ്മോറിയല്‍ കോണ്‍വെന്റ് അപ്പര്‍ പ്രൈമറി (എം കെ എം സി യു പി) സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എം എല്‍ എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു.നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ 2020- 21 ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ടോയ്‌ലറ്റ് ബ്ലോക്കില്‍ 10 ശുചിമുറികള്‍ ആണുള്ളത്. ഇതില്‍ 5 എണ്ണം ആണ്‍കുട്ടികള്‍ക്കും 5 എണ്ണം പെണ്‍കുട്ടികള്‍ക്കും ഉള്ളതാണ്.ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സിന്ധു, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.