ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ പദ്ധതി 2020 -21 ല്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് നിര്‍മിച്ചു നല്‍കിയ ഭക്ഷണശാലയുടെ ഉദ്ഘാടനവും വേലാശ്വരം ഗവ.യു.പി. സ്‌കൂളില്‍ നടത്തി. ഭക്ഷണശാലയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന്‍ നിര്‍വഹിച്ചു.

അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി. പി.വി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, ഹരിത കേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വൈശാഖ് ബാലന്‍,മുന്‍ പി.ടി.എ പ്രസിഡണ്ടുമാരായ പി. കൃഷ്ണന്‍, കെ. വി.സുകുമാരന്‍, വികസന സമിതി ചെയര്‍മാന്‍ എ. കെ. ഗോപാലന്‍, എസ്.എം.സി. ചെയര്‍മാന്‍ പി. വി.അജയന്‍, ടി.വി. സുരേഷ്, പി.പി. ജയന്‍, കെ.വി. പ്രവീണ എന്നിവര്‍ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് അഡ്വ. എ. ഗംഗാധരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. വി. ശശികുമാര്‍ നന്ദിയും