പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്ററുകളില് മെയ് മാസത്തില് നടത്തിയ കെ-ടെറ്റ് രണ്ട്, മൂന്ന് കാറ്റഗറികളില് വിജയികളായവരുടെ സര്ട്ടിഫിക്കറ്റ് പരിശോധന നവംബര് അഞ്ച്, ആറ് തീയതികളിലും, കെ-ടെറ്റ് ഒന്ന്, നാല് കാറ്റഗറികളില് ഉള്പ്പെട്ടവരുടെ നവംബര് എട്ടിനും രാവിലെ 10 മുതല് നാലുവരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില് നടക്കും.
പരീക്ഷാര്ത്ഥികള് ഹാള്ടിക്കറ്റും പരീക്ഷാ ഫലവും എസ്.എസ്.എല്.സി മുതലുള്ള എല്ലാ അസല് സര്ട്ടിഫിക്കറ്റുകളും ഓരോ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സംവരണാനുകൂല്യത്തില് മാര്ക്കിളവിന്റെ അടിസ്ഥാനത്തില് വിജയികളായവര് റവന്യു വകുപ്പിന്റെ ജാതി സര്ട്ടിഫിക്കറ്റും സഹിതം പരിശോധനയ്ക്ക് എത്തണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര് അറിയിച്ചു.
പരിശോധനയ്ക്ക് വരുന്നവര് കോവിഡ് മാനദണ്ഡങ്ങള് പാലിക്കണം. രോഗലക്ഷണവും കണ്ടെയ്ന്മെന്റ് സോണില് നിന്നുള്ളവരും ക്യാമ്പില് പങ്കെടുക്കരുത്. ഈ ക്യാമ്പില് പങ്കെടുക്കാന് കഴിയാത്തവര്ക്ക് അടുത്ത ക്യാമ്പില് അവസരം നല്കും. ഫോണ്: 0491 2522801.