സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നവംബർ ഒൻപതിന് മലപ്പുറം ജില്ലയിൽ സിറ്റിംഗ് നടത്തുമെന്ന്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു അറിയിച്ചു. മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിൽ രാവിലെ 10 മുതലാണ് സിറ്റിംഗ് നടക്കുക. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം/ ബാങ്ക് നൽകുന്ന രേഖകൾ സഹിതം (വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ) ഹാജരാകേണ്ടതാണ്.
![](https://prdlive.kerala.gov.in/wp-content/uploads/2021/10/sitting.jpg)