ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും എ.ഡി.ആര്‍.എഫും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ലൈസന്‍സുകള്‍ വിതരണം ചെയ്തു. രജിസ്ട്രേഷന്‍, നേത്രപരിശോധന, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ സമയബന്ധിതമായി നടത്തി ലൈസന്‍സ് നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എ.ഡി.ആര്‍.എഫ് മുഖ്യരക്ഷാധികാരി റിട്ട. കേണല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ ജി.എസ് സജി പ്രസാദ്, എ.ഡി.ആര്‍.എഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ്, ജില്ലാ സാമുഹിക നീതി ഓഫീസര്‍ എ. ഒ. അബീന്‍, അജിത്ത് കൃപ എന്നിവര്‍ പങ്കെടുത്തു.