കൊല്ലം :കൊല്ലത്ത് വ്യാഴാഴ്ച 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 509 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 692 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പറേഷനില്‍ 110 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-22, പരവൂർ-19, കൊട്ടാരക്കര-11, പുനലൂർ-10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചൽ -41, വെളിനല്ലൂർ -26, കുളത്തൂപ്പുഴ -23, ഓച്ചിറ -21, കല്ലുവാതുക്കൽ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ 19 വീതവും വിളക്കുടി -18, നീണ്ടകര-17, കൊറ്റങ്കര, പത്തനാപുരം പ്രദേശങ്ങളിൽ 16 വീതവും കടയ്ക്കൽ, തേവലക്കര ഭാഗങ്ങളിൽ 14 വീതവും കുണ്ടറ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിൽ 13 വീതവും ശൂരനാട് വടക്ക്, ഇളമാട് പ്രദേശങ്ങളിൽ 12 വീതവും തൃക്കോവിൽവട്ടം, പെരിനാട്, മയ്യനാട് ഭാഗങ്ങളിൽ 11 വീതവും ഏരൂർ -10, കുലശേഖരപുരം, പൂതക്കുളം എന്നിവിടങ്ങളിൽ ഒമ്പത് വീതവും മൈനാഗപ്പള്ളി, ചിതറ, ചാത്തന്നൂർ പ്രദേശങ്ങളിൽ എട്ട് വീതവും ശാസ്താംകോട്ട, തലവൂർ, ചവറ ഭാഗങ്ങളിൽ ഏഴ് വീതവും പേരയം, പൂയപ്പള്ളി, പിറവന്തൂർ, നെടുമ്പന, ചിറക്കര, കുമ്മിൾ എന്നിവിടങ്ങളിൽ ആറ് വീതവും വെളിയം, മേലില, പട്ടാഴി, തെന്മല, കുളക്കട, ഇട്ടിവ പ്രദേശങ്ങളിൽ അഞ്ച് വീതവും വെട്ടിക്കവല, പന്മന, നിലമേൽ, തഴവ, എഴുകോൺ, ഇളംമ്പള്ളൂർ ഭാഗങ്ങളിൽ നാല് വീതവും ശൂരനാട് തെക്ക്, പോരുവഴി, പവിത്രേശ്വരം, കിഴക്കേ കല്ലട, ആര്യങ്കാവ്, അലയമൺ എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.