187 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 20) 205 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 11 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,
ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും. 187 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3530 പരിശോധന നടത്തിയതിലാണ് 205 പേർക്ക് രോഗം സ്ഥിരീകരിച്ചത്.5.80 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് നഗരസഭ സ്വദേശികൾ 20 പേർ

വടക്കഞ്ചേരി സ്വദേശികൾ 15 പേർ

ഒറ്റപ്പാലം സ്വദേശികൾ 14 പേർ

പിരായിരി, ഷൊർണ്ണൂർ സ്വദേശികൾ 10 പേർ വീതം

പട്ടിത്തറ സ്വദേശികൾ 7 പേർ

അനങ്ങനടി,
പുതുപ്പരിയാരം സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ 5 പേർ വീതം

ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി സ്വദേശികൾ 4 പേർ വീതം

അമ്പലപ്പാറ, കപ്പൂർ, കരിമ്പ, കൊടുമ്പ്, കൊല്ലങ്കോട്, മേലാർകോട്, മുതുതല, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, പരുതൂർ, പട്ടാമ്പി, പുതുശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 3 പേർ വീതം

അകത്തെത്തറ, കടമ്പഴിപ്പുറം, കണ്ണാടി, കണ്ണമ്പ്ര, മങ്കര, പറളി, തരൂർ, തിരുമിറ്റക്കോട്, വടകരപ്പതി, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 2 പേർ വീതം

അഗളി, അലനല്ലൂർ, ആലത്തൂർ, മണ്ണാർക്കാട്, ചളവറ, ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, എലവഞ്ചേരി, എരിമയൂർ, കാരാകുറുശ്ശി, കാവശ്ശേരി, കോങ്ങാട്, കോട്ടോപ്പാടം,
കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുമരംപുത്തൂർ,
കുഴൽമന്നം, ലക്കിടി പേരൂർ, മണ്ണൂർ, മരുതറോഡ് റോഡ്, മുണ്ടൂർ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി,
പൊൽപ്പുള്ളി, പുതുനഗരം, പുതൂർ, പുതുക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1942 ആയി.