ചമ്രവട്ടം ജംങ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം കെല്‍ട്രോണ്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടത്. കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ പൊന്നാനിയിലെത്തിയാണ് ആവശ്യമായ ക്രമീകരണം നടത്തിയത്.
ചമ്രവട്ടം ജംങ്ഷനിലെ പൊന്നാനി കുറ്റിപ്പുറം ഭാഗത്തേക്കുള്ള സിഗ്‌നലുകളുടെ സമയദൈര്‍ഘ്യം 15 സെക്കന്റുകളായിരുന്നു. ഇത് 25 സെക്കന്റ് ആയാണ് പുന:ക്രമീകരിച്ചിട്ടുള്ളത്. പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാനുള്ള നടപടികളും ട്രാഫിക് ക്രമീകരണ സമിതി യോഗം തീരുമാനിച്ചിരുന്നു. തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.