സംസ്ഥാന സര്‍ക്കാരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായി
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ കണ്ണൂര്‍(കൂത്തുപറമ്പ്),കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കുന്ന അഖിലേന്ത്യ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 ന് ആരംഭിക്കും.
അഖിലേന്ത്യാ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ. ഡി. എം എൻ. എം മെഹറലിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. അഖിലേന്ത്യാ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഹെഡ് സഫ്‌ന റാണി കായിതാരങ്ങളുടെ താമസസൗകര്യവും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും വിശദീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
സംസ്ഥാന സംഘടനസമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സ്‌പീക്കർ എം.ബി രാജേഷ്, സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും, മുന്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, ടി.കെ ഹംസ, പി.കെ അബ്ദുറബ് , ആര്യാടന്‍ മുഹമ്മദ്കുട്ടി, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് കെ.എം. മേത്തര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എം.ജി. ട്രസ്റ്റി കെ. മാധവന്‍കുട്ടി
തുടങ്ങിയവർ അംഗങ്ങളുമാണ്.
ജില്ലാതല സംഘാടകസമിതിയിൽ ചെയർമാൻ കായിക യുവജനകാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ,
വർക്കിങ് ചെയർമാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ്, വൈസ്ചെയർമാൻമാരായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി,എം.പി.അബ്ദുൾസമദ് സമദാനി എം.പി, അബ്ദുൾ വഹാബ് എം.പി, പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, ജനറൽ കൺവീനർ ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ,ജോ.ജനറൽ കൺവീനർമാരായി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത്ദാസ്, അഡീഷണൽ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി, ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സതീഷ്, സബ് കലക്ടർ ശ്രീധന്യ സുരേഷ്, തിരൂർ ആർ.ഡി. ഒ സുരേഷ്, കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകുമാർ,
കണ്‍വീനര്‍മാരായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അഷ്‌റഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.പി. അനിൽ,
മുഖ്യ കോര്‍ഡിനേറ്ററായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ.സക്കീർ ഹുസൈൻ,
ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മുരുകൻ രാജ്, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ.പി.എം.സുധീരകുമാർ തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ
അഡ്വ.യു.എ. ലത്തീഫ് എംഎൽഎ, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, വൈസ് പ്രസിഡന്റ് സി. നാരായണി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ. ആരിഫ ബീവി, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അംഗം കെ.പി. ഷാനവാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.പി.അനിൽകുമാർ,
സ്പോർട്സ് കൗൺസിൽ സെക്രട്ടറി മുരുകൻ രാജ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.