രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ഇ-ശ്രം. ഡിസംബര്‍ 31 ന് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. സ്വന്തമായിട്ടോ അല്ലെങ്കില്‍ അക്ഷയ സി.എസ്.സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം.

ചില സ്വകാര്യവ്യക്തികള്‍ പഞ്ചായത്തുകള്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും സൗജന്യ സേവനമായ രജിസ്ട്രേഷനായി ഫീസ് ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.