‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയിഡ്സും, മഹാമാരികളും ഇല്ലാതാക്കാം’ മുദ്രാവാക്യവുമായി കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വ്യത്യസ്ത പരിപാടികൾ ഒരുക്കി ജില്ലാ മെഡിക്കൽ ഓഫീസ്. എയ്ഡ്‌സ് ദിനചാരണത്തിന് വിളംബരമായി മാറി പരിപാടികൾ. കെ. എസ്. ആർ. ടി. സി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ദീപം തെളിയിച്ചു. ഐ.സി. ടി.സി വിഭാഗം വിവിധ പ്രോജക്ടുകൾ, വിവിധ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ജില്ലാ മെഡിക്കൽ ഓഫീസ് ജീവനക്കാർ എന്നിവർ ദീപം തെളിയിക്കലിന്റെ ഭാഗമായി.
എയിഡ്സ് ബോധവത്കരണ സ്കിറ്റ് മത്സരം ആശ്രാമം ഐ.എം.എ ഹാളിൽ നടത്തി. ആശ്രാമം സർക്കാർ സ്കൂൾ ഓഫ് നഴ്‌സിംഗ് ഫോർ എസ്.സി/എസ്.ടി ഒന്നാം സ്ഥാനവും ഡോ.നായേഴ്‌സ് സ്കൂൾ ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും തേവലക്കര ക്രിസ്തു ജയന്തി സ്കൂൾ ഓഫ് നഴ്‌സിംഗ് മൂന്നാം സ്ഥാനവും നേടി. ഏഴ് നഴ്സിങ് സ്കൂളുകളാണ് പങ്കെടുത്തത്.
ഡി.എം.ഒ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. ജെ. മണികണ്ഠൻ, ഡോ. ആർ. സന്ധ്യ, ഡോ. സാജൻ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.