എറണാകുളം: കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ കുട്ടിക്കർഷകർ കൊയ്ത്തുത്സവം നടത്തി. വിദ്യാലയ മുറ്റത്തെ കരനെൽ കൃഷിയുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ കാർഷിക സംസ്കാരത്തിലേക്ക് വരുന്നത് അഭിമാനകരമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.

എല്ലാ വിദ്യാലയങ്ങളിലും കൃഷി എന്ന പഞ്ചായത്തിൻ്റെ പദ്ധതിയുടെ ഭാഗമായാണ് നെൽകൃഷി ആരംഭിച്ചത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നെൽകൃഷിയും പച്ചക്കറി കൃഷിയും മത്സ്യകൃഷിയുമെല്ലാം ചെയ്ത് മാതൃകയാവുകയാണ് ഈ വിദ്യാർത്ഥികൾ. വിളവെടുക്കുന്ന പച്ചക്കറികൾ വിപണനം ചെയ്യുവാൻ സ്കൂൾ അങ്കണത്തിൽ എക്കോ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജാ വിജു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, പഞ്ചായത്ത് അംഗം ബിജു പഴമ്പിള്ളി, കൃഷി ഓഫീസർ കെ.സി റൈഹാന, ഫാദർ ബെന്നി നാൽക്കര, ഫാദർ ജോബി വിതയത്തിൽ, ഫാദർ ടോമി കൊച്ചിലഞ്ഞിക്കൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിലാ അലക്സാണ്ടർ, പി.ടി.എ പ്രസിഡൻ്റ് ഷീലാ ജോയ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, അധ്യാപകർ, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ നടന്ന കൊയ്ത്തുത്സവം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്യുന്നു