തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അക്ഷരവെളിച്ചം- ഗോത്ര വർഗ്ഗ വിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം, വായനാഗ്രാമം കമ്മ്യൂണിറ്റി ലൈബ്രറി, പെൺകുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനങ്ങൾ നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ആണ് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അക്ഷര ഗ്രാമം കമ്മ്യൂണിറ്റി ലൈബ്രറിയുടെ ഉദ്ഘാടനം ഡയറ്റ്പ്രിൻസിപ്പാൾ ഡോ. ടി.കെ അബ്ബാസലി നിർവഹിച്ചു.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപുകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വിമല നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷർമിനാസ്, രജിത എന്നിവർ ഉപജില്ലാതലമത്സരങ്ങളിൽ സമ്മാനാർഹരായ കൃഷ്ണനന്ദ, അയാന, നിഫാന എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ്കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ പി.കെ ഗിരീഷ് മോഹൻ നന്ദിയും പറഞ്ഞു. തുടർന്ന് ‘സ്മാർട്ട് ടീച്ചേഴ്സ്, ഹാപ്പി സ്കൂൾ’ എന്ന പേരീൽ അധ്യാപകർക്കുള്ള ശില്പശാല ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ടി.കെ അബ്ബാസലി നേതൃത്വം നൽകി.