രാവിലെ 11 മണിയോടെ കൊട്ടക്കാമ്പൂരിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ആരാഞ്ഞു. പഞ്ചായത്തിൽ എത്തിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളും മന്ത്രി നേരിൽ കണ്ടു. ഇന്നലെവലെ 20000 അധികം പുസ്തകങ്ങൾ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ പി രാമരാജ് പറഞ്ഞു. എസ്. രാജേന്ദ്രൻ എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
