പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായുള്ള ഏകദിന പരിശീലനം ആരംഭിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാര്‍, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ ജൂബെരിയ ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ശ്രീകുമാർ ടി എൽ, റിസർച്ച് ഓഫീസർ ഷിബിൻ.പി.ബി എന്നിവർ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, ഉപാധ്യക്ഷൻമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ, സെക്രട്ടറിമാർ, പദ്ധതി കൈകാര്യം ചെയ്യുന്ന ക്ലാർക്ക് എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രാജേഷ് പി. പി, ഷിൻജൂ കുര്യൻ, ദിമിത്രോവ് കെ. ജി, സൈഫുദ്ദീൻ, രവികുമാർ എൻ.
എന്നിവർ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പരിശീലനം ജനുവരി 5 ന് സമാപിക്കും.