കൽപ്പറ്റ വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്ത് നിന്ന് അനധികൃതമായി അവധി ദിവസത്തിൽ മണ്ണ് നീക്കം ചെയ്ത ജെ.സി.ബി വൈത്തിരി താലൂക്ക് സ്പെഷ്യൽ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേർന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർ സെൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗമായ എം.സി. സജീഷ്, വില്ലേജ് ജീവനക്കാരായ ആർ. നിഷ, ബാലൻ തേരി എന്നിവർ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അവധി ദിവസങ്ങളിലും, രാത്രിയിലും അനധികൃത മണ്ണെടുപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.