സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മുന്നറ്റത്തിലൂടെ വീണ്ടെടുത്ത ആദി പമ്പയിലൂടെ സഞ്ചരിച്ച് കുന്നേക്കാട് പള്ളിയോടം ആറന്മുള വള്ളസദ്യയ്ക്ക് എത്തി. ആദി പമ്പയുടെ പുനരുജ്ജീവനമാണ് പരമ്പരാഗത പാതയിലൂടെ തുഴഞ്ഞ് വള്ളസദ്യയ്ക്ക് എത്തുന്നതിന് കുന്നേക്കാട് പള്ളിയോടത്തിന് വഴിയൊരുക്കിയത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, വരട്ടാര്‍ പുനരുജ്ജീവന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബീനാ ഗോവിന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വള്ളസദ്യയില്‍ പങ്കെടുത്തു. പതിറ്റാണ്ടുകള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് വീണ്ടെടുത്ത ആദിപമ്പയിലൂടെ തുഴഞ്ഞ് പള്ളിയോടം ആറന്മുളയിലെത്തിയത്.