സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി പ്രൊബേഷൻ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് ഒരു ഷോർട്ട് ഫിലിം/ വീഡിയോ ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് 2021 ഡിസംബർ ഒമ്പതിനു ക്ഷണിച്ചിരുന്ന താൽപ്പര്യപത്രം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതായി ഡയറക്ടർ അറിയിച്ചു. പുതുക്കിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.