ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (വെള്ളന്താനം), അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ചേമ്പളം), ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (ആണ്ടവന്‍കുടി) എന്നിവിടങ്ങളിലെ അംഗങ്ങളുടെ ആകസ്മികമായുണ്ടായ ഒഴിവു നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ഇതു സംബന്ധിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. തുടര്‍ നടപടി സ്വീകരിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കേണ്ട തീയതി മാര്‍ച്ച് 14 ആണ്. മാര്‍ച്ച് 16ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.