കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ച ബിആര്‍സി (ബ്ലോക്ക് റിസോര്‍സ് സെന്റര്‍) കാസര്‍കോടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ കേന്ദ്രത്തിലേക്ക് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി പയ്യങ്ങാനം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശോഭന കുമാരി അധ്യക്ഷയായി. പഞ്ചായത്തംഗം മാധവന്‍ വെള്ളാല, പി ടി എ പ്രസിഡണ്ട് കെ സദാനന്ദന്‍ കളക്കര, ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീര്‍ കുമ്പക്കോട് സ്വാഗതം പറഞ്ഞു.
