കുംബഡാജെ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 150 ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിക നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എം അബ്ദുല്‍ റസാഖ്, കൃഷി ഓഫീസര്‍ കേസിയ ചെറിയാന്‍, കൃഷി അസിസ്റ്റന്റുമാരായ വിനോദ് കുമാര്‍, പി പ്രീത എന്നിവര്‍ പങ്കെടുത്തു.
