ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വദനാരോഗ്യ പരിപാടിയുടെ ഭാഗമായി പിണങ്ങോട് പീസ് വില്ലേജില്‍ വയോജനങ്ങള്‍ക്കായി ദന്ത പരിശോധന ക്യാമ്പും ബോധവല്‍ ക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ കെ.പി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി പ്രോഗ്രാം വിശദീകരിച്ചു. കല്പറ്റ ജനറല്‍ ആശുപത്രി ഡെന്റല്‍ കണ്‍സള്‍ട്ടന്റ് ഡോ. ജിതിന്‍ ക്ലാസ് എടുത്തു. പി.ആര്‍.ഒ കെസിയ മറിയ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് എന്‍. സി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദന്ത പരിധോധന ക്യാമ്പിന് ഡോ. രേഷ്മ, ഡെന്റല്‍ ഹൈജീനിസ്റ്റ്മാരായ ബീന ജോസഫ് , ബേസില്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.
