തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും നവ വധൂവരന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 14,15 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പി.എം.ജിയിലെ പ്രശാന്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 വൈകിട്ട് 5ന് മുന്‍പായി 7356033403, 9446760407 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു.