ലോക വനിതാദിന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സിയും സ്ത്രീകളോടുള്ള ആദരസൂചകമായി ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ലോക വനിത ദിനമായി ആഘോഷിക്കുന്ന മാര്‍ച്ച് 8-ന് ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, രാമക്കല്‍മേട്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, അരുവിക്കുഴി ടൂറിസം സെന്റര്‍, റിപ്പിള്‍ പാര്‍ക്ക് ശ്രീനാരായണപുരം, പാഞ്ചാലിമേട് ടൂറിസം സെന്റര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മൂന്നാര്‍ എന്നീ കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.