ജില്ലയിലെ പ്രശ്‌നബാധിത മണ്ണിനങ്ങളുടെ ആരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ മാര്‍ച്ച് 11,12 തീയതികളില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഏകദിന ശില്‍പശാലയും കാര്‍ഷിക ശാസ്ത്ര പ്രദര്‍ശനവും നടത്തും. ചടയമംഗലം സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രവും സംസ്ഥാന മണ്ണ് മ്യൂസിയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
11ന് രാവിലെ 10.30ന് എ.എം. ആരിഫ് എംപി കാര്‍ഷിക ശാസ്ത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മണ്ണ് ആരോഗ്യ കാര്‍ഡിന്റെ വിതരണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജശ്വേരി അധ്യക്ഷത വഹിക്കും.
മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. ബിജു വിഷയം അവതരിപ്പിക്കും. ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാഗവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനന്‍, ഗീതാ ഷാജി, കെ.ഡി. മഹീന്ദ്രന്‍, മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രമണ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോള്‍ സാംസണ്‍, ഗീതാ കാര്‍ത്തികേയന്‍, കെ. മഞ്ജുള, ജയിംസ് ചിങ്കുതറ, സ്വപ്ന ഷാബു, കവിതാ ഷാജി, സുജിത ദിലീപ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.