ആരോഗ്യരംഗം ആധുനിക കാലത്തിനൊപ്പം നവീകരിക്കുകയാണ് എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ സർജിക്കൽ ഐ. സി. യു, ഓഡിയോഗ്രാം, ഓക്സിജൻ ജനറേറ്റർ എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ആതുര സേവന രംഗത്ത് കാലോചിതമായ കൂടുതൽ മാറ്റങ്ങൾ ഏർപ്പെടുത്തും. അത്യാധുനിക ഉപകരണങ്ങൾ ജീവൻരക്ഷാ തോത് ഉയർത്തും. മികവുറ്റ ചികിത്സകരെയാണ് നിയോഗിച്ചിട്ടുള്ളത്. സൗകര്യങ്ങളുടെ കാര്യത്തിൽ ഏത് ആശുപത്രിയോടും കിടപിടിക്കത്തക്ക വളർച്ചയാണ് ഇന്ന് സർക്കാർ ആശുപത്രികളിൽ രേഖപ്പെടുത്തുന്നത്. രോഗി സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ. സുനിൽകുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.