പട്ടികജാതി വികസന വകുപ്പിനു കീഴിലെ വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 11 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ ആദരിച്ച് വിജയോത്സവം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി വിജയോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. പുതുതായി പരീക്ഷയെഴുതുന്നവര്‍ക്ക് പ്രചോദനമായി എം ആര്‍ എസില്‍ പഠിച്ച് കാഞ്ഞങ്ങാട് കോടതിയില്‍ അഭിഭാഷകനായി സേവനം ചെയ്യുന്ന അഡ്വക്കറ്റ് ഗിരീഷ് കുമാറിനെ ഉപഹാരം നല്‍കി അനുമോദിച്ചു. പോലീസ് വകുപ്പിന്റെ ഉപഹാരം ചീമേനി എസ് ഐ എം പി രമേശ് വിതരണം ചെയ്തു. വിജയോത്സവത്തില്‍ പി ടി എ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷനായി. സീനിയര്‍ സൂപ്രണ്ട് പി ബി ബഷീര്‍, അഡ്വക്കേറ്റ് ഗിരീഷ് കുമാര്‍, അധ്യപകരായ പി രാജശ്രീ, ടി കൃഷ്ണാനന്ദന്‍, എം വി സജില, സി പ്രീതിക, രമ്യമോഹന്‍, പി സരിത, കെ വി സുകുമാരി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും എസ് പി സി സി പി ഒ ടി എസ് അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
