? വരവ് 120.23 കോടി രൂപ
? ചെലവ് 118.52 കോടി രൂപ

ആലപ്പുഴ: ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉത്പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാമത്തെ ബജറ്റ്. വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബുവാണ് 120,23,25,432 രൂപ വരവും 118,52,09,000 രൂപ ചെലവും 1,71,16,432 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.

കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധി തുടരുമ്പോഴും വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും വിട്ടുവീഴ്ച്ച ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന്റെ വികസന നയം തന്നെയാണ് ജില്ലാ പഞ്ചായത്തും പിന്തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, വനിതകള്‍, ശിശുക്കള്‍, വയോജനങ്ങള്‍, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍, പാലിയേറ്റീവ് രോഗികള്‍, അഗതി- ആശ്രയ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ പരിരക്ഷയും കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് മേഖലകളുടെ കാലോചിതമായ വികസനവും വിഭാവനം ചെയ്യുന്നു.

വിവിധ മേഖലകള്‍ക്കായി വകയിരുത്തിയിരിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡി- 1 കോടി രൂപ

ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മാതൃകാ കൃഷിത്തോട്ടം- 25 ലക്ഷം രൂപ

കാര്‍ഷിക മേഖലയിലെ വിപണന വികസനം- 60 ലക്ഷം രൂപ

പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം- 3 കോടി രൂപ

പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റുകള്‍- 95 ലക്ഷം രൂപ

മത്സ്യ ബന്ധനം- 70 ലക്ഷം രൂപ

മൃഗസംരക്ഷണം, ക്ഷീരവികസനം- 1.4 കോടി രൂപ

ചെറുകിട വ്യവസായം- 1.45 കോടി രൂപ

കയര്‍- 25 ലക്ഷം രൂപ

ലൈഫ്, ഭവന നിര്‍മാണം- 6.75 കോടി രൂപ

ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്- 2 കോടി രൂപ

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍- 10 ലക്ഷം രൂപ

എച്ച്.ഐ.വി. ബാധിതര്‍ക്കും ടി.ബി. രോഗ ബാധിതര്‍ക്കും പോഷകാഹാര വിതരണം- 60 ലക്ഷം രൂപ

കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം- 10 ലക്ഷം രൂപ

കേള്‍വി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി വാങ്ങി നല്‍കല്‍- 10 ലക്ഷം രൂപ

വയോജന ക്ഷേമ പദ്ധതികള്‍- 65 ലക്ഷം രൂപ

വനിതാ-ശിശു വികസനം- 3.64 കോടി രൂപ

അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം- 1.90 കോടി രൂപ

വിദ്യാഭ്യാസം- 11.11 കോടി രൂപ

കായികം,സാംസ്‌കാരികം- 2.57 കോടി രൂപ

ആരോഗ്യം- 5.35 കോടി രൂപ

ശുചിത്വം,ശ്മശാനം- 10.02 കോടി രൂപ

ടൂറിസം- 1 കോടി രൂപ

ജലസംരക്ഷണം- 2.75 കോടി രൂപ

കുടിവെള്ള പദ്ധതികള്‍- 5.09 കോടി രൂപ

പട്ടികജാതി വികസനം- 15.07 കോടി രൂപ

പട്ടികവര്‍ഗ വികസനം- 66.74 ലക്ഷം രൂപ

റോഡ്, പശ്ചാത്തല മേഖലകള്‍- 17.83 കോടി രൂപ

ഹൈമാസ്റ്റ് ലൈറ്റ്/വൈദ്യുതി ലൈന്‍ വ്യാപനം-1.25 കോടി രൂപ