സമഗ്ര ശിക്ഷ കേരള, ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി എന്നിവരുടെ ആഭിമുഖ്യത്തില്‍ പേരോല്‍ ഓട്ടിസം സെന്ററിലെ കുട്ടികള്‍ക്കായി ഏകദിന ബോട്ട് യാത്ര സംഘടിപ്പിച്ചു. പ്രശസ്ത നാടന്‍പാട്ട് കലാകാരനും ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലയിലെ മാതൃക ഓട്ടിസം സെന്ററാണ് പേരോല്‍ ഓട്ടിസം സെന്റര്‍. പേരോല്‍ ഓട്ടിസം സെന്റര്‍ പിടി എ പ്രസിഡന്റ് വി എം ബാബു അധ്യക്ഷനായി. കെ.പി വിജയലക്ഷ്മി, വി.രേഷ്മ, സി.വി ലേഖ എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ്ഗ് ബി.പി.സി എം സുനില്‍ കുമാര്‍ സ്വാഗതവും സി.ആര്‍.സി കോര്‍ഡിനേറ്റര്‍ യു. വി സജീഷ് നന്ദിയും പറഞ്ഞു. ഭിന്ന ശേഷി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരുമടക്കം 55 പേര്‍ യാത്രയില്‍ പങ്കെടുത്തു.
