1240 പേർ ചുരുക്കപ്പട്ടികയിൽ

സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ ജില്ലയിലെ 351 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുകയും 1240 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തതോടെ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. എൻജിനീയറിംഗ്, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മീഡിയ, ഓട്ടോമോട്ടീവ് തുടങ്ങി വിവിധ മേഖലകളിലെ 64 കമ്പനികൾ പങ്കെടുത്ത മേളയിൽ 1638 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.

മെഗാജോബ് ഫെയറിന്റെ ഉദ്ഘാടനം സഹകരണ, രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ.പി.കെ ജയശ്രീ, ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, നഗരസഭാംഗം ദീപാ മോൾ, ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് ഇ. മണ്ണൂരാൻപറമ്പിൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ പ്രസംഗിച്ചു.