കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ള
വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശോഭനകുമാരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ അരവിന്ദന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുമ്പക്കോഡ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി മാധവന്‍ വെള്ളാല, ശാന്ത പയ്യങ്ങാനം ലക്ഷ്മി കൃഷ്ണന്‍, അശ്വതി അജികുമാര്‍, തുടങ്ങിയവര്‍ ആശംസ അറിയിച്ചു . ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി ഷാജി പി വി സ്വാഗതവും എസ് സി പ്രമോട്ടര്‍ സുമതി നന്ദിയും പറഞ്ഞു.
