ആരോഗ്യ മേഖലയിൽ സുവർണ്ണ നേട്ടവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.
മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചായത്ത് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പദ്ധതികൾ, പ്രതിരോധ കുത്തിവെപ്പ്, വാർഡു തല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജ്ജനം, കോവിഡ് പ്രതിരോധവും വാക്‌സിനേഷൻ, പകര്‍ച്ച വ്യാധി നിയന്ത്രണം, കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആയുര്‍വേദ യുനാനി ആശുപത്രികളുടെ മികച്ച സംഘാടനം എന്നീ ഘടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പഞ്ചായത്തിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് സ്മിത പറഞ്ഞു.