മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മികവ് 2021 ഏപ്രില്‍ 1 ന് ആലപ്പുഴ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മത്സ്യതൊഴിലാളികളുടെ മക്കളില്‍ 2021-ല്‍ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. മരണമടഞ്ഞ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ വി. ആര്‍ രമേശിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പുരസ്‌കാര വിതരണവും ഇതോടനുബന്ധിച്ചു നടക്കും.