ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11മുതല്‍ 12വരെ പുന്നപ്ര അറവുകാട് എച്ച്.എച്ച്.എസില്‍ നടക്കും.
അപേക്ഷകര്‍ രാവിലെ 9.45-ന് പരീക്ഷാ കേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2252548, 9447114754